ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക്, അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീഴാന്‍ പോകുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു
ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക്, അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീഴാന്‍ പോകുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ അടിയിലേക്ക് വീണ് അപായപ്പെടാനുളള സാധ്യതയാണ് യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്.

മുംബൈയിലെ മലാഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയാണ് പെണ്‍കുട്ടി. ഇതിനിടെ, നിയന്ത്രണം വിട്ട് പെണ്‍കുട്ടി വീഴാന്‍ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന മറ്റൊരു യാത്രക്കാരന്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന റെയില്‍വേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനും സഹായത്തിന് എത്തി. അല്ലാത്തപക്ഷം ട്രെയിനിന്റെ അടിയില്‍പ്പെട്ട് പെണ്‍കുട്ടി അപായപ്പെടാനുളള സാധ്യത കൂടൂതലാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com