'അയോധ്യയില്‍ പ്രാര്‍ത്ഥിക്കുകയെന്നത് മൗലിക അവകാശം', വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ; നാളെ രാവിലെ എത്തൂവെന്ന് ചീഫ് ജസ്റ്റിസ്

അയോധ്യക്കേസില്‍ നാളെ മുതലാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, എസ് എ ബോബ് ഡെ എന്നിവരാണ് ബഞ്ചില
'അയോധ്യയില്‍ പ്രാര്‍ത്ഥിക്കുകയെന്നത് മൗലിക അവകാശം', വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ; നാളെ രാവിലെ എത്തൂവെന്ന് ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: അയോധ്യയില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവകാശം മൗലിക അവകാശമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  സുപ്രിം കോടതിയെ സമീപിച്ചു. തര്‍ക്ക സ്ഥലത്തെ രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിക്കുകയെന്നത് തന്റെ മൗലിക അവകാശമാണെന്നും അത് സാധിച്ചു തരണമെന്നുമാണ് സ്വാമിയുടെ ആവശ്യം. എന്നാല്‍ നാളെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും സുബ്രഹ്മണ്യന്‍ സ്വാമിയോട് ആവശ്യപ്പെട്ടു.

അടിയന്തരമായി പരിഗണിക്കണമെന്നും അയോധ്യക്കേസിനൊപ്പമല്ലാതെ, പ്രത്യേക പരിഗണന നല്‍കി തന്റെ കേസെടുക്കണമെന്നും സ്വാമി വീണ്ടും വാദിച്ചതോടെ നാളെ കാണാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. 

അയോധ്യക്കേസില്‍ നാളെ മുതലാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, എസ് എ ബോബ് ഡെ എന്നിവരാണ് ബഞ്ചിലെ
മറ്റ് അംഗങ്ങള്‍. കഴിഞ്ഞ മാസം ജനുവരിയില്‍ പരിഗണിക്കേണ്ടിയിരുന്ന കേസ് ജസ്റ്റിസ് ബോബ് ഡെയുടെ സൗകര്യാര്‍ത്ഥം ഫെബ്രുവരി 26 ലേക്ക് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com