തീ കൊണ്ടുകളിക്കരുത്; ആര്‍ട്ടിക്കിള്‍ 35എയ്ക്ക് എതിരെ തിരിഞ്ഞാല്‍ കശ്മീരിലെ ജനങ്ങള്‍ പിന്നെ ഏത് കൊടിയാണ് എടുക്കുന്നത് എന്ന് പറയാന്‍ കഴിയില്ല: മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ വച്ച് കളിക്കരുതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി
തീ കൊണ്ടുകളിക്കരുത്; ആര്‍ട്ടിക്കിള്‍ 35എയ്ക്ക് എതിരെ തിരിഞ്ഞാല്‍ കശ്മീരിലെ ജനങ്ങള്‍ പിന്നെ ഏത് കൊടിയാണ് എടുക്കുന്നത് എന്ന് പറയാന്‍ കഴിയില്ല: മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ വച്ച് കളിക്കരുതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 35എയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മെഹ്ബൂബയുടെ പ്രതികരണം വന്നിരിക്കുന്നത്. 

'തീ കൊണ്ട് കളിക്കരുത്. ആര്‍ട്ടിക്കിള്‍ 35എ വച്ച് കളിക്കരുത്. അല്ലാത്തപക്ഷം 1947ന് ശേഷം ഇതുവരെ കാണാത്തത് നിങ്ങള്‍ കാണേണ്ടിവരും. അതിനെതിരെ തിരിഞ്ഞാല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ത്രിവര്‍ണപതാകയ്ക്ക് പകരം ഏത് കൊടിയാണ് എടുക്കാന്‍ നിര്‍ബന്ധിതരാകുക എന്ന് എനിക്കറിയില്ല'- മെഹ്ബൂബ പറഞ്ഞു. 

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാലതത്തില്‍, കശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി എടുത്തുകളയണം എന്നാവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വി ദി സിറ്റിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്ന സമയം താല്‍ക്കാലികമായുണ്ടാക്കിയ ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com