പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പൊതുതാത്പര്യ ഹര്‍ജി ; കേസ് സുപ്രിം കോടതി തള്ളി

അഭിഭാഷകനായ വിനീത് ദാണ്ഡയാണ് ഫെബ്രുവരി 14 ലെ സംഭവത്തില്‍ സംശയങ്ങളുണ്ടെന്നും ഉന്നത തല ഗൂഢാലോചന കൂടാതെ ഇത്തരത്തില്‍ ആക്രമണം നടത്താനാവില്ലെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പൊതുതാത്പര്യ ഹര്‍ജി ; കേസ് സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രിം കോടതി തള്ളി. അഭിഭാഷകനായ വിനീത് ദാണ്ഡയാണ് ഫെബ്രുവരി 14 ലെ സംഭവത്തില്‍ സംശയങ്ങളുണ്ടെന്നും ഉന്നത തല ഗൂഢാലോചന കൂടാതെ ഇത്തരത്തില്‍ ആക്രമണം നടത്താനാവില്ലെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് കേസി തള്ളിയത്. 370 കിലോയോളം ആര്‍ഡിഎക്‌സ് വച്ച് വാഹനം എങ്ങനെ ഇടിച്ചു കയറ്റി എന്നും ഇത്രയധികം സ്‌ഫോടക വസ്തു എവിടെ നിന്നാണ് ലഭിച്ചതെന്നും സുപ്രിം കോടതി വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ദാണ്ഡയുടെ വാദം. ഉറിയിലെ ഭീകരാക്രമണവും ഈ കേസിനൊപ്പം ദാണ്ഡ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com