യുപിക്കു പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി ബിഎസ്പി സഖ്യം; കോണ്‍ഗ്രസ് പുറത്ത്

ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പു സഖ്യം പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പു സഖ്യം പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും. കോണ്‍ഗ്രസിനെയോ പ്രതിപക്ഷ നിരയിലെ മറ്റു പാര്‍ട്ടികളെയോ ഉള്‍പ്പെടുത്താതെയാണ് സഖ്യപ്രഖ്യാപനം.

ഉത്തരാഖണ്ഡില്‍ ബിഎസ്പി നാലു സീറ്റില്‍ മത്സരിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഒരു സീറ്റിലാണ് എസ്പി മത്സരിക്കുക. മധ്യപ്രദേശില്‍ ബിഎസ്പി 26 സീറ്റിലും എസ്പി മൂന്നു സീറ്റിലും മത്സരിക്കും.

ഉത്തരാഖണ്ഡിലെ ഗാധ്വാള്‍, മധ്യപ്രദേശിലെ ബാലഘട്ട്, തിക്രി, ഖുജ്രാവോ സറ്റുകളിലാണ് എസ്പി മത്സരിക്കുക. മറ്റെല്ലാ സീറ്റുകളിലും ബിഎസ്പി മത്സരിക്കും. ഉത്തരാഖണ്ഡില്‍ അഞ്ചും മധ്യപ്രദേശില്‍ 29ഉം ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 

ഉത്തപ്രദേശില്‍ ഇരു പാര്‍ട്ടികളും നേരത്തെ തന്നെ സീറ്റു ധാരണയില്‍ എത്തിയിരുന്നു. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലുമാണ് മത്സരിക്കുക. മൂന്നു സീറ്റില്‍ ആര്‍എല്‍ഡി മത്സരിക്കും. കോണ്‍ഗ്രസിനു വിജയപ്രതീക്ഷയുള്ള അമേതി, റായ്ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും പ്രഖ്യാപനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com