ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചാൽ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് ഉറപ്പ് ; അധ്യാപകൻ അറസ്റ്റിൽ

ലൈംഗിക ബന്ധത്തിന് സമ്മതിച്ചാൽ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള ഹാജര്‍ നല്‍കാമെന്നും അധ്യാപകന്‍ വാഗ്ദാനം ചെയ്തു
ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചാൽ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് ഉറപ്പ് ; അധ്യാപകൻ അറസ്റ്റിൽ

മുംബൈ: പരീക്ഷയില്‍ ജയിപ്പിക്കാൻ വിദ്യാര്‍ത്ഥിനിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ശല്യം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്പതുകാരിയായ ബിഎസ് സി കെമിസ്ട്രി വിദ്യര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ദിവസങ്ങളോളം ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് ഹാജർ കുറവായിരുന്നു. ഇതേത്തുടർന്ന് പ്രാക്ടിക്കല്‍ പരീക്ഷയില്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു. ലൈംഗിക ബന്ധത്തിന് സമ്മതിച്ചാൽ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള ഹാജര്‍ നല്‍കാമെന്നും അധ്യാപകന്‍ വാഗ്ദാനം ചെയ്തു. 

തുടർന്ന് വിദ്യാര്‍ത്ഥിനി ഗാം ദേവി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 30 കാരനായ കെമിസ്ട്രി പ്രാഫസർ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com