ആക്രമണത്തിന് പിന്നാലെ ' ചൊവ്വാഴ്ച്ച ചിന്ത'കളും കവിതയും ; ട്വിറ്ററിലും ട്രെന്‍ഡിങായി ഇന്ത്യന്‍ ആര്‍മി

ആക്രമണത്തിന് പിന്നാലെ ' ചൊവ്വാഴ്ച്ച ചിന്ത'കളും കവിതയും ; ട്വിറ്ററിലും ട്രെന്‍ഡിങായി ഇന്ത്യന്‍ ആര്‍മി

പ്രശസ്ത ഹിന്ദി കവിയായിരുന്ന രാംധരി സിങ് ദിന്‍കറിന്റെ കവിതയാണ്‌അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. 

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതിന് പിന്നാലെ ട്വിറ്ററില്‍ ഇന്ത്യന്‍ ആര്‍മിയുടെ വക നാലുവരി കവിത. ജ്ഞാനപീഠം ജേതാവും പ്രശസ്ത ഹിന്ദി കവിയുമായിരുന്ന രാംധരി സിങ് ദിന്‍കറിന്റെ കവിതയാണ്‌ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. 

ശത്രുവിനോട് ഭീരുവിനെ പോലെ വിധേയത്വം കാണിക്കുന്നതായി തോന്നിപ്പിക്കണമെന്നും അപ്പോള്‍ പാണ്ഡവര്‍ കഴിവില്ലാത്തവരാണെന്ന് കൗരവര്‍ തെറ്റിദ്ധരിച്ചത് പോലെ അവര്‍ വിചാരിക്കും. സത്യം അങ്ങനെയാവില്ല, പതുങ്ങിയിരുന്നാലും ആവശ്യ സമയത്ത് ശത്രുവിനെ തകര്‍ത്ത് കളയും, വിജയം നേടണം എന്നര്‍ത്ഥമുള്ള വരികളാണ് ട്വീറ്റ് ചെയ്തത്.

 മിനിറ്റുകള്‍ക്കകം ആര്‍മിയുടെ ട്വീറ്റ് വൈറലാവുകയായിരുന്നു.   ഇതോടൊപ്പം 'ചൊവ്വാഴ്ച്ച ചിന്ത' എന്ന ഹാഷ്ടാഗില്‍ ' എപ്പോഴും തയ്യാര്‍, രാജ്യം ഒന്നാമത്' എന്ന പോസ്റ്ററും ട്വീറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com