കശ്മീർ വിഘടനവാദി നേതാക്കളുടെ വീട്ടിൽ റെയ്ഡ്; ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പിടിച്ചെടുത്തു

ജമ്മു കശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി
കശ്മീർ വിഘടനവാദി നേതാക്കളുടെ വീട്ടിൽ റെയ്ഡ്; ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകളും ഭീകര സംഘടനകളുടെ ലെറ്റർ ഹെഡ്ഡുകളും സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. വിഘടനവാദിയായ മിർവാസി ഫറൂഖിന്‍റെ വീട്ടിൽ നിന്ന് അത്യാധുനിക ഇന്‍റർനെറ്റ് വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു. ഇന്ന് രാവിലെ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ വീട്ടിൽ എൻഐഎ റെയ്‍ഡ് നടത്തിയിരുന്നു. 

യാസിൻ മാലിക്ക് നിലവിൽ ജമ്മു കശ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച അർധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രൻഡ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്. 

യസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും  കസ്റ്റഡിയിലായിരുന്നു. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.  പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com