കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനില്ല; ഉപാധികളില്ലാത്ത പിന്തുണ സ്വീകരിക്കും: പ്രകാശ് രാജ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് നടന്‍ പ്രകാശ് രാജ്
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനില്ല; ഉപാധികളില്ലാത്ത പിന്തുണ സ്വീകരിക്കും: പ്രകാശ് രാജ്

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു പാര്‍ട്ടിയിലും അംഗമാകാനില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകടനപത്രികയിലേയക്കുള്ള നിര്‍ദേശങ്ങളാരാഞ്ഞ് പ്രചാരണരംഗത്ത് സജീവമാണ് പ്രകാശ് രാജ്.

പാര്‍ട്ടിയംഗത്വം സ്വീകരിക്കാമെങ്കില്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ്അതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. സ്വതന്ത്രമായ കാഴ്ച്ചപ്പാടുകളുമായാണ് താന്‍ തിരഞ്ഞെടുപ്പിലേയ്ക്കിറങ്ങുന്നതെന്നും രാഷ്ട്രീപ്പാര്‍ട്ടികളും അവരുടെ കാഴ്ചപ്പാടുകളുമായി തനിക്ക് യാതൊരുബന്ധമില്ലെന്നും നടന്‍ പറഞ്ഞു. 

ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രകാശ് രാജ്  ഇത്തവണ ജനവിധി തേടുന്നത്. പതിനഞ്ചു വര്‍ഷമായി ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലം. എങ്ങനെയെങ്കിലും മണ്ഡലം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമായതിനാലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ പിന്തുണനല്‍കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. ഇത് നിരസിച്ചതോടെ പ്രകാശ് രാജിനെ മുന്‍നിര്‍ത്തി മണ്ഡലംപിടിക്കാമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി.അതേസമയംഅംഗത്വം ആവശ്യപ്പെടാതെ ആരെങ്കിലും പിന്തുണച്ചാല്‍ പരിഗണിക്കുംെമന്നും താരം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com