പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം, അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് നേരിടേണ്ടിവരുമെന്ന് എ കെ ആന്റണി

പാകിസ്ഥാന് ഒരു കാരണവശാലും ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി വിജയിക്കാനാകില്ല
പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം, അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് നേരിടേണ്ടിവരുമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകളെ ആക്രമിച്ച വ്യോമസേനയുടെ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ഭീകരക്യാമ്പുകള്‍ സ്ഥാപിക്കാന്‍ സാഹചര്യം ഒരുക്കി ഇന്ത്യയെ ആക്രമിക്കാന്‍ സഹായം നല്‍കുന്ന നടപടി നിര്‍ത്തണം. അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് തുടര്‍ന്ന് നേരിടേണ്ടി വരുമെന്ന് ആന്റണി പറഞ്ഞു. 

മുന്‍കാലങ്ങളിലെല്ലാം പ്രകോപനം സൃഷ്ടിക്കുന്ന നടപടികള്‍ പാകിസ്ഥാന്‍ തുടര്‍ന്നിരുന്നു. പലപ്പോഴും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. എന്നാലും പാഠം പഠിക്കാന്‍ അവര്‍ തയ്യാറായില്ല. 

പാകിസ്ഥാന് ഒരു കാരണവശാലും ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി വിജയിക്കാനാകില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തിനും മനോവീര്യത്തിനും മുന്നില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയേ ഉള്ളൂ. അക്കാര്യം ഇനിയെങ്കിലും പാകിസ്ഥാന്‍ മനസ്സിലാക്കണം. 

ദീര്‍ഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആളാണ് താന്‍. ഇപ്പോഴത്തെ സൈനീകനടപടിയില്‍ രാഷ്ട്രീയം കാണാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ കാക്കുന്നത് എപ്പോഴും ജാഗ്രതയോടെ നില്‍ക്കുന്ന സൈന്യമാണെന്നും ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com