തിരിച്ചടി സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല; ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ നേരിടുക പാക്കിസ്ഥാന് എളുപ്പമല്ലെന്ന് വിദ​ഗ്ധർ

പാക്കിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന പാക് അവകാശവാദം തള്ളി വിദഗ്ധര്‍
തിരിച്ചടി സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല; ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ നേരിടുക പാക്കിസ്ഥാന് എളുപ്പമല്ലെന്ന് വിദ​ഗ്ധർ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന പാക് അവകാശവാദം തള്ളി വിദഗ്ധര്‍. ഇന്ത്യ നടത്തിയ പോലൊരു ആക്രമണം നടത്താനുള്ള ശേഷി നിലവില്‍ പാക്കിസ്ഥാനില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

സൈന്യത്തെ ഉപയോഗിച്ചുള്ള സായുധമായുള്ള തിരിച്ചടിക്ക് മാത്രമാണ് നിലവില്‍ അവര്‍ക്ക് സാധിക്കു. ന്യൂക്ലിയര്‍ ബോംബുകളടക്കമുള്ളവ ഉപയോഗിച്ചുള്ള ഒരു തിരിച്ചടി പാക്കിസ്ഥാന് സാധ്യമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ നേരിടാനുള്ള കരുത്ത് പാക്കിസ്ഥാന് ഇപ്പോഴത്തെ സാഹചര്യത്തിലില്ലെന്ന് മുന്‍ സൈനിക മേധാവി വിനോദ് ഭാട്ടിയ നിരീക്ഷിക്കുന്നു. സേനയെ നവീകരിച്ച് അവരെ സജ്ജരാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല അവരുള്ളത്. ആണവായുധങ്ങള്‍ ഉപയോഗിച്ച് തളക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാന് സ്വപ്‌നം കാണാന്‍ കഴിയുന്നതിനപ്പുറമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 

സാമ്പ്രദായിക രീതിയിലുള്ള യുദ്ധത്തില്‍ ഇന്ത്യയെ ജയിക്കാനാവില്ലെന്ന് പാക്കിസ്ഥാന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ആ സാഹസത്തിന് അവര്‍ മുതിരില്ല. ആണവായുധം വെച്ചുള്ള ഭീഷണിയും നടക്കില്ല. ആ നിലയ്ക്ക് ഭീകരരെ വളര്‍ത്തിയും നുഴഞ്ഞ് കയറ്റിയും ഉള്ള നിഴല്‍യുദ്ധം തന്നെ അവര്‍ തുടരുമെന്ന് തന്നെയാണ് വിലയിരുത്തലുകളുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com