ഇന്ത്യന്‍ വ്യോമസേനയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം; ജവാന്മാരുടെ വീരമൃത്യു ബിജെപി രാഷ്ട്രീയവത്കരിക്കരുത് 

 ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന്റെ നടപടിയെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
ഇന്ത്യന്‍ വ്യോമസേനയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം; ജവാന്മാരുടെ വീരമൃത്യു ബിജെപി രാഷ്ട്രീയവത്കരിക്കരുത് 

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന്റെ നടപടിയെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. നിയന്ത്രണരേഖയില്‍  കാണാതായ പൈലറ്റിന്റെ സുരക്ഷയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.  ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച യോഗം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തെ അഭിനന്ദിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ഭീകരതയെ ഇല്ലായ്മ ചെയ്യുന്നതിന് സൈന്യം നടത്തുന്ന പോരാട്ടത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജവാന്മാരുടെ വീരമൃത്യു ബിജെപി രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് മുകളില്‍ ദേശസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്ത് സര്‍വകക്ഷിയോഗം വിളിക്കാത്തതിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com