എ​യ​ർ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വിമാനങ്ങൾ റദ്ദാക്കി 

ടൊറണ്ടോ​യി​ൽ​നി​ന്നും ഡൽഹിയിലേക്ക് പ്രതിദിനമുള്ള സർവീസുകളാണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നത്. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മു​ള്ള ടൊറണ്ടോ​-​മും​ബൈ സ​ർ​വീസും റദ്ദുചെയ്തു
എ​യ​ർ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വിമാനങ്ങൾ റദ്ദാക്കി 

ന്യൂ​ഡ​ൽ​ഹി: ഇന്ത്യ-പാക്ക് അതിർത്തിയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് എ​യ​ർ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. പാ​ക്കി​സ്ഥാ​ൻ വ്യോ​മ​മേ​ഖ​ല അ​ട​ച്ച​തോ​ടെ​യാ​ണ് എ​യ​ർ കാ​ന​ഡ താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. 

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ വാ​ൻ​കൂ​വ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. വാ​ൻ​കൂ​വ​റി​ൽ​നി​ന്നും ടൊറണ്ടോ​യി​ൽ​നി​ന്നും ഡൽഹിയിലേക്ക് പ്രതിദിനമുള്ള സർവീസുകളാണ്  താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നത്. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മു​ള്ള ടൊറണ്ടോ​-​മും​ബൈ സ​ർ​വീസും താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്. എയർ കാനഡ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​റ്റൊ​രു വി​മാ​നം ടൊറണ്ടോ​​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. 
 
ഇന്ത്യയുമായി ഉടലെടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള വാണിജ്യ- ആഭ്യന്തര സര്‍വ്വീസുകള്‍ പാകിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു. ലാഹോര്‍, സിയാല്‍കോട്ട്, ഫൈസലാബാദ്, മുള്‍ട്ടാന്‍, ഇസ്ലമാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയത്. വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യത്തിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com