പാകിസ്ഥാന് താക്കീത്; പൈലറ്റിനെ എത്രയും വേഗം തിരിച്ചയക്കണമെന്ന് ഇന്ത്യ 

വ്യോമസേന പൈലറ്റിനെ കസ്റ്റഡിയിലെടുത്ത പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്
പാകിസ്ഥാന് താക്കീത്; പൈലറ്റിനെ എത്രയും വേഗം തിരിച്ചയക്കണമെന്ന് ഇന്ത്യ 

ന്യൂഡല്‍ഹി: വ്യോമസേന പൈലറ്റിനെ കസ്റ്റഡിയിലെടുത്ത പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ എത്രയും വേഗം തിരിച്ചയക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. 

അഭിനന്ദന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിന് പുറമേ പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ച പാകിസ്ഥാന്‍ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് മനുഷ്യാവകാശ സംരക്ഷണത്തിനുളള അന്താരാഷ്ട്ര നിയമങ്ങളുടെയും  ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന്റെ നടപടിയില്‍ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.

ദീകരവാദത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട രാജ്യാന്തര കരാറുകള്‍ പാലിക്കുന്നതിന് പകരം ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യ പറഞ്ഞു.

ഇന്നു രാവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായതായി വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ വ്യോമമേഖലയിലേക്കു കടന്ന് ആക്രമണം നടത്താന്‍ ശ്രമമുണ്ടായി. അതീവ ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ സേന  ഇതിനെ ചെറുത്തുതോല്‍പ്പിച്ചു.  ഒരു പാക് വിമാനം വെടിവച്ചിട്ടു. പാക് പ്രദേശത്താണ് ഇതു വീണത്.പാകിസ്ഥാന്റെ പോര്‍ വിമാനങ്ങളെ മിഗ് 17 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്. ഇതിനിടെ ഒരു വിമാനം നഷ്ടമായിട്ടുണ്ട്. ഒരു പൈലറ്റിനെക്കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com