പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ജെയ്റ്റ്‌ലി; പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കും

സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവത്്കരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ജെയ്റ്റ്‌ലി; പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കും

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവത്്കരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. പ്രതിപക്ഷത്തോട് എന്റെ അപേക്ഷ ഇതാണ്: രാജ്യം  ഒറ്റശബ്ദത്തില്‍ സംംസാരിക്കണം. നിങ്ങളുടെ അനാരോഗ്യപരമായ പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ അവരുടെ നേട്ടങ്ങള്‍ക്കായി ഉപയേഗിക്കും-അദ്ദേഹം പറഞ്ഞു. 

പുല്‍വാമയിസെ അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണം സത്യമായിരുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള തിരിച്ചടിയായിരുന്നപ ബാലക്കോട്ടിലേത്. രാജ്യം മുഴുവന്‍ ഒറ്റ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പിന്നെന്തിനാണ് ഇന്ത്യയുടെ പ്രതിപക്ഷം തീവ്രവാദത്തിന് എതിരായ നീക്കത്തെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നത്?- അദ്ദേഹം ചോദിച്ചു.

നേരത്തെ രാജ്യസുരക്ഷ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കങ്ങളോടുള്ള നിലപാട് കടുപ്പിച്ചും പ്രതിപക്ഷ പാര്‍ട്ടികളുടെ  കൂട്ടായ്മ രംഗത്ത് വന്നിരുന്നു. സൈനികരുടെ ജീവത്യാഗത്തെ, ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. 

പാകിസ്ഥാന്റെ തടവിലായ വിങ് കമാന്‍ഡറുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.

21 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍, മുതിര്‍ന്ന നേതാക്കളെ ഒപ്പംനിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംയുക്ത പ്രമേയം അവതരിപ്പിച്ചത്. രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിക്കാത്തതിനെ യോഗം വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com