മോദിയുടെ ചിത്രമുള്ള സാരി, വില 1500: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഹിറ്റ്

തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ചിത്രമുള്ള സാരികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഓണ്‍ലൈന്‍ വ്യാപാരികളും
മോദിയുടെ ചിത്രമുള്ള സാരി, വില 1500: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഹിറ്റ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച സാരികളാണ് ഇപ്പോള്‍ ഇന്ത്യയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ തരംഗമാകുന്നത്. സ്ത്രീകള്‍ (പ്രത്യേകിച്ച് വനിതാ ബിജെപി പ്രവര്‍ത്തകര്‍) ഈ സാരി ഓര്‍ഡര്‍ ചെയ്യുന്നത് വര്‍ധിക്കുകയാണ്. 1500 രൂപയാണ് ഇതിന്റെ വില. 

ഈ മാസമാണ് ഗുജറാത്തില്‍ ഇതിന്റെ വില്‍പ്പന ആരംഭിച്ചത്. സാരിയുടെ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായാണ് നടക്കുന്നത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ചിത്രമുള്ള സാരികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഓണ്‍ലൈന്‍ വ്യാപാരികളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com