അഭിനന്ദനെ നാളെ വിട്ടയക്കും; സൗഹൃദനടപടിയെന്ന് ഇമ്രാന്‍ഖാന്‍

പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ വിട്ടയക്കും
അഭിനന്ദനെ നാളെ വിട്ടയക്കും; സൗഹൃദനടപടിയെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ വിട്ടയക്കും. സൗഹൃദനടപടികളുടെ ഭാഗമായി അഭിനന്ദനിനെ നാളെ ഇന്ത്യയില്‍ എത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം. 

അഭിനനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് ഒരുവിധ സാധ്യതയുമില്ലെന്ന് കേന്ദ്ര ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഭീകരവാദത്തിന് എതിരെ ശക്തമായ നീക്കത്തിന് വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാന് കൈമാറിയിരുന്നു പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പുല്‍വാമ അക്രമണത്തില്‍ അന്വേഷണം നടത്തുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. 

രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്‍ പ്രാധാനമന്ത്രിയുടെ വാക്കുകളെയും ഇന്ത്യ ചോദ്യം ചെയ്തു. അതേക്കുറിച്ച് അദ്ദേഹം കൂടുതല്‍ പറയാത്തത് അത് നുണയായത് കൊണ്ടല്ലേയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിച്ചു. ഇമ്രന്‍ ഖാന്‍ പ്രധാനമന്ത്രി നനരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചയക്കാന്‍ സന്നദ്ധതയും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.  

സംഘര്‍ഷത്തിന് അയവുവരുമെങ്കില്‍ ഇന്ത്യന്‍ പൈലറ്റിനെ തിരിച്ചയക്കാന്‍ തങ്ങള്‍ തയ്യാറാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com