അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുന്നത് ജനീവ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ പ്രകാരം: വ്യോമസേന 

ജനീവ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുന്നതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍
അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുന്നത് ജനീവ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ പ്രകാരം: വ്യോമസേന 

ന്യൂഡല്‍ഹി: ജനീവ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുന്നതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍. സൗഹൃദനടപടികളുടെ ഭാഗമായി അഭിനന്ദനെ നാളെ ഇന്ത്യയില്‍ എത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാക് വാദത്തെ തളളി ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണം.  മൂന്ന് സേനാ വിഭാഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ വര്‍ത്തമന്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. വെള്ളിയാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആ രാജ്യത്തെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷത്തിന് അയവുവരുമെങ്കില്‍ വ്യോമസേനാംഗത്തെ വിട്ടുതരാന്‍ തയ്യാറാണന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com