അഭിനന്ദന്റെ ദൃശ്യങ്ങള്‍ നീക്കണം; യൂട്യൂബിനോട് കേന്ദ്രത്തിന്റെ നിര്‍ദേശം

 പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വീഡിയോകള്‍ നീക്കണമെന്ന് യൂട്യൂബിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. 
അഭിനന്ദന്റെ ദൃശ്യങ്ങള്‍ നീക്കണം; യൂട്യൂബിനോട് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: അഭിനന്ദന്റെ ദൃശ്യങ്ങള്‍ നീക്കണം; യൂട്യൂബിനോട് കേന്ദ്രത്തിന്റെ നിര്‍ദേശം ഐടി മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പതിനൊന്ന് വീഡിയോകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. 

മകന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുത് എന്ന് നേരത്തെ അഭിനന്ദന്റെ പിതാവ് എസ് വര്‍ത്തമാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെയും നാട്ടുകാരുടെയും പിടിയിലായ അഭിനന്ദന്റെ ചോരയൊലിപ്പിച്ചുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ തടവിലുള്ള അഭിനന്ദന്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങളെ നേരിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

അഭിനന്ദനെ വിട്ടുകിട്ടാതെ ഒരുവിധത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പൈലറ്റിനെ വിട്ടുകിട്ടണം എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഭീകരവാദത്തിന് എതിരെ ശക്തമായ നീക്കത്തിന് വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാന് കൈമാറിയിരുന്നു പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പുല്‍വാമ അക്രമണത്തില്‍ അന്വേഷണം നടത്തുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.

രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്‍ പ്രാധാനമന്ത്രിയുടെ വാക്കുകളെയും ഇന്ത്യ ചോദ്യം ചെയ്തു. അതേക്കുറിച്ച് അദ്ദേഹം കൂടുതല്‍ പറയാത്തത് അത് നുണയായത് കൊണ്ടല്ലേയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിച്ചു. ഇമ്രന്‍ ഖാന്‍ പ്രധാനമന്ത്രി നനരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചയക്കാന്‍ സന്നദ്ധതയും പാകിസ്ഥാന്‍ അറിയിച്ചിരുന്നു. 

സംഘര്‍ഷത്തിന് അയവുവരുമെങ്കില്‍ ഇന്ത്യന്‍ പൈലറ്റിനെ തിരിച്ചയക്കാന്‍ തങ്ങള്‍ തയ്യാറാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com