എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത്?; വിവരങ്ങള്‍ ചോദിച്ച് മമത 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി
എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത്?; വിവരങ്ങള്‍ ചോദിച്ച് മമത 

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ്  ബാലാകോട്ട് ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ അറിയണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടത്.

ബാലാകോട്ട് ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തില്ല. ഭീകരതാവളങ്ങള്‍ തകര്‍ത്തതിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടണം. എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണം. വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ചിലതില്‍ ആരും മരിച്ചിട്ടില്ലെന്നാണ് പറയുന്നത്. ചില മാധ്യമങ്ങള്‍ പറയുന്നു ഒരാളാണ് മരിച്ചതെന്ന്. അതിനാല്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും മമത ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com