നിങ്ങള്‍ ഉറങ്ങിയോ പല്ലു തേച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട, ഞങ്ങളുടെ കമാന്‍ഡറെ എപ്പോള്‍ നാട്ടിലെത്തിക്കും: മോദിക്കെതിരെ ദിവ്യ സ്പന്ദന

നിങ്ങള്‍ പല്ലു തേച്ചോ ഉറങ്ങിയോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ടതില്ലെന്നും അറിയേണ്ടത് ഞങ്ങളുടെ വിങ് കമാന്ററെ എപ്പോള്‍ നാട്ടിലെത്തിക്കുമെന്നാണ് എന്നായിരുന്നു ദിവ്യ ട്വീറ്റ് ചെയ്തത്. 
നിങ്ങള്‍ ഉറങ്ങിയോ പല്ലു തേച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട, ഞങ്ങളുടെ കമാന്‍ഡറെ എപ്പോള്‍ നാട്ടിലെത്തിക്കും: മോദിക്കെതിരെ ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച്  കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദന രംഗത്ത്. ഇന്ത്യന്‍ കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്കിസ്ഥാന്‍ പിടിയിലായ സംഭവത്തില്‍ പ്രതികരിക്കവെയാണ് ദിവ്യ മോദിക്കെതിരെ ആഞ്ഞടിച്ചത്. നിങ്ങള്‍ പല്ലു തേച്ചോ ഉറങ്ങിയോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ടതില്ലെന്നും അറിയേണ്ടത് ഞങ്ങളുടെ വിങ് കമാന്ററെ എപ്പോള്‍ നാട്ടിലെത്തിക്കുമെന്നാണ് എന്നായിരുന്നു ദിവ്യ ട്വീറ്റ് ചെയ്തത്. 

'നിങ്ങള്‍ പല്ലു തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട. ഞങ്ങളുടെ വിങ് കമാന്ററെ എപ്പോഴാണ് സുരക്ഷിതനായി തിരികെ എത്തിക്കുന്നത് എന്നാണ് അറിയേണ്ടത്'- ദിവ്യ പറഞ്ഞു. മാത്രമല്ല, തന്റെ ഫിറ്റ്‌നസിനെ കുറിച്ച് ട്വീറ്റ് ചെയ്യാനും ലോകത്തോട് പറയാനും മോദിക്ക് സമയമുണ്ട്. എന്നാല്‍ നമ്മുടെ പട്ടാളക്കാരനെ കുറിച്ച് പറയാനില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

തിരിച്ചടികളുടെ ക്രെഡിറ്റ് എടുക്കുന്നയാള്‍ സൈനികരുടെ മരണത്തെ അവഗണിക്കുന്നുവെന്നും ദിവ്യ പറയുന്നു. ഇന്നലെ മുതല്‍ നമ്മുടെ വിങ് കമാന്ററെ കാണുന്നില്ലെന്നും എന്നാല്‍ ബിജെപി പറയുന്നത് തിരഞ്ഞെടുപ്പ് ബൂത്തുകളെ കുറിച്ചാണ്. യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കാനാകുമെന്നാണ് ബിജെപി നേതാവ് യെദ്യൂരപ്പ പറഞ്ഞത്. ഈ വൃത്തിക്കേടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇത് മറക്കില്ലെന്നും ദിവ്യ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com