പാകിസ്ഥാനി യുവതിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കോടതി 

പാകിസ്ഥാനി യുവതിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിട്ടുപോകണമെന്ന് ഡല്‍ഹി ഹൈക്കോടതി
പാകിസ്ഥാനി യുവതിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കോടതി 

ന്യൂഡല്‍ഹി: പാകിസ്ഥാനി യുവതിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിട്ടുപോകണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 22ന് ഉള്ളില്‍ യുവതി രാജ്യം വിടണം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിന് എതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളി. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയത്. 

2005ല്‍ ഇന്ത്യന്‍ സ്വദേശിയ വിവാഹം കഴിച്ചാണ് 37കാരി ഇന്ത്യയിലെത്തിയത്. ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കും ഒപ്പം ഡല്‍ഹിയിലാണ് ഇവര്‍ താമസിക്കുന്നത്. യുവതിക്ക് എതിരെ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ ആചാര്യ കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച കോടതി, അപാകതകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. 

യുവതിക്ക് രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി ഏഴിനാണ് സര്‍ക്കാര്‍ നടപടിക്ക് എതിരെ യുവതിയും ഭര്‍ത്താവും കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28വരെ യുവതിക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 2015മുതല്‍ 2020വരെ കാലാവധിയുള്ള വിസയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു യുവതിയുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com