പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ അനുജനെ വിവാഹം കഴിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ; ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനെന്ന് യുവതി

സിആര്‍പിഎഫ് ജവാനായിരുന്ന ഗുരു കൊല്ലപ്പെട്ടതോടെയാണ് ഗുരുവിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ അനുജനെ കലാവതി വിവാഹം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയത്
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ അനുജനെ വിവാഹം കഴിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ; ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനെന്ന് യുവതി

മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികനായ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. മാണ്ഡ്യ സ്വദേശിയായ കലാവതിയാണ് ഭര്‍തൃ വിയോഗത്തിന് പിന്നാലെ അടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. സിആര്‍പിഎഫ് ജവാനായിരുന്ന ഗുരു കൊല്ലപ്പെട്ടതോടെയാണ് ഗുരുവിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ അനുജനെ കലാവതി വിവാഹം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയത്. 

സര്‍ക്കാരും സൈന്യവും നല്‍കുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനാണ് ഈ ആവശ്യമെന്നാണ് കലാവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് പൊലീസ് ജവാന്റെ വിധവയ്ക്ക് നല്‍കി.

ചലച്ചിത്ര താരം സുമലത കലാവതിക്ക് അരയേക്കര്‍ സ്ഥലം നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവിടെ സമാധാനമായി ജീവിക്കാമെന്നും ആരുടെയും ഉപദ്രവം ഉണ്ടാവില്ലെന്നും താരം കലാവതിയെ അറിയിച്ചു. 

കലാവതിയുടെ പരാതിയില്‍ പൊലീസ് പക്ഷേ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത എതിര്‍പ്പും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com