പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട; നാട്ടുകാര്‍ സൗജന്യമായി വിതരണം ചെയ്തത് 8000 ലിറ്റര്‍ പാല്‍

മദ്യപിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടെന്നും പാല് കുടിച്ച് പുതുവര്‍ഷത്ത വരവേല്‍ക്കാമെന്നുമുള്ള സന്ദേശമാണ് ജയ്പൂരുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷത്തലേന്ന് പാലുത്സവമാക്കിയാണ് നാട്ടുകാര്‍ ആഘോഷിച്ചത്.
പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട; നാട്ടുകാര്‍ സൗജന്യമായി വിതരണം ചെയ്തത് 8000 ലിറ്റര്‍ പാല്‍

 ജയ്പൂര്‍: മദ്യപിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടെന്നും പാല് കുടിച്ച് പുതുവര്‍ഷത്ത വരവേല്‍ക്കാമെന്നുമുള്ള സന്ദേശമാണ് ജയ്പൂരുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷത്തലേന്ന് പാലുത്സവമാക്കിയാണ് നാട്ടുകാര്‍ ആഘോഷിച്ചത്. വൈകുന്നേരം  ആറ് മണിക്കാരംഭിച്ച പാല്‍ വിതരണം പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു. എണ്ണായിരം ലിറ്ററോളം പാലാണ് ഇങ്ങനെ വിതരണം ചെയ്തത്.

 മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പാല്‍ വിതരണം ചെയ്തുകൊണ്ടാണ് റസിഡന്റ്‌സ് അസോസിയേഷനുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്. 40,000ത്തോളം വഴിയാത്രക്കാര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ 13 വര്‍ഷമായി ഇങ്ങനെ ചെയ്യാറുണ്ടെന്നും 2013 മുതല്‍ ജനങ്ങള്‍ കൂടുതായി ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും വ്യത്യസ്തമായ ഈ ആഘോഷത്തിന് നേതൃത്വം നല്‍കിയ ലോട്ടസ് ഡയറി അധികൃതര്‍ പറഞ്ഞു. സൗജന്യമായാണ് ഇവര്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ പുതുവര്‍ഷത്തലേന്നത്തെ ' പാലുത്സവത്തിനായി ' നല്‍കി വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com