പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ; കറുപ്പ് നിറമുള്ളതെല്ലാം വിലക്കി അധികൃതര്‍ , കരിങ്കൊടി പ്രതിഷേധം ഭയന്നെന്ന് സൂചന

കറുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, കറുത്ത ഷൂ, സോക്‌സ്, സ്വെറ്റര്‍, ഷോളുകള്‍, കോട്ടുകള്‍ ഇവയെല്ലാം ഒഴിവാക്കണമെന്നാണ് പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് തുടര്‍ന്നു വരുന്ന അധ്യാപക 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ; കറുപ്പ് നിറമുള്ളതെല്ലാം വിലക്കി അധികൃതര്‍ , കരിങ്കൊടി പ്രതിഷേധം ഭയന്നെന്ന് സൂചന

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിപാടിക്ക് എത്തുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. ജാര്‍ഖണ്ഡിലെ പലാമുവില്‍ നടക്കുന്ന ചടങ്ങിലാണ് അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, കറുത്ത ഷൂ, സോക്‌സ്, സ്വെറ്റര്‍, ഷോളുകള്‍, കോട്ടുകള്‍ ഇവയെല്ലാം ഒഴിവാക്കണമെന്നാണ് പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് തുടര്‍ന്നു വരുന്ന അധ്യാപക പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഈ മുന്‍കരുതലെന്ന് വിശദീകരണമുണ്ട്. 

ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങില്‍ നോര്‍ത്ത് കോയല്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ജാര്‍ഖണ്ഡില്‍ 5000 കുളങ്ങള്‍ കുഴിക്കാനുള്ള പദ്ധതിയായ 'സുജലാം സുഫലാം യോജന'യ്ക്കും മോദി തുടക്കം കുറിക്കും. ഇതിലൂടെ സംസ്ഥാനത്തെ വരള്‍ച്ച പരിഹരിക്കാനും കാര്‍ഷികോത്പാദനത്തിന് ആവശ്യമായ വെള്ളം എത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റാഞ്ചിയില്‍ നവംബറില്‍ നടന്ന പരിപാടിക്കിടെ  പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയതിന് പിന്നാലെയാണ് പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമുല്ലെന്നും സമരം ചെയ്യുന്ന അധ്യാപകര്‍ വെളിപ്പെടുത്തി. 

വസ്ത്രങ്ങള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വലിയ ബാഗുകള്‍ കൊണ്ടു വരുന്നതും വിലക്കിയിട്ടുണ്ട്. 
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പറയുന്നത്. കറുത്ത വസ്ത്രങ്ങള്‍ നിരോധിക്കാന്‍ സാധിക്കും എന്നാല്‍ ജനങ്ങളുടെ മനസ്സിലുള്ള അതൃപ്തി മാറ്റാന്‍ സാധിക്കില്ലെന്ന് ജെഎംഎം നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com