മുണ്ടുടുത്ത പ്രധാനമന്ത്രി; മോ​ദിയുടെ ആ ചിത്രത്തിന് കിട്ടിയത് 16 ലക്ഷത്തോളം ലൈക്കുകൾ

ആന്റമാൻ നിക്കോബാർ ദ്വീപിൽ കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം വൈറൽ
മുണ്ടുടുത്ത പ്രധാനമന്ത്രി; മോ​ദിയുടെ ആ ചിത്രത്തിന് കിട്ടിയത് 16 ലക്ഷത്തോളം ലൈക്കുകൾ

പോർട്ട് ബ്ലെയർ: ആന്റമാൻ നിക്കോബാർ ദ്വീപിൽ കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം വൈറൽ. മുണ്ടും കുർത്തയുമുടുത്തു നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഇതിനോടകം 16 ലക്ഷത്തിൽപ്പരം ലൈക്കുകളാണ് സ്വന്തമാക്കിയത്. 

രാജ്യത്തിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര നായകരെ ഓർക്കുന്നു ഞാൻ- എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ഈ ചിത്രം പങ്കുവച്ചത്. ആന്റമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണ പതാക ഉയർത്തിയതിന്റെ 75ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ തായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com