മോ​ദിക്ക് ശ്രീരാമനേക്കാൾ വലുതണോ നിയമം; പ്രധാനമന്ത്രിയെ തള്ളി ആർഎസ്എസും ശിവസേനയും

അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഉടനില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ ആർഎസ്എസ്
മോ​ദിക്ക് ശ്രീരാമനേക്കാൾ വലുതണോ നിയമം; പ്രധാനമന്ത്രിയെ തള്ളി ആർഎസ്എസും ശിവസേനയും

ന്യൂഡൽഹി: അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഉടനില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ ആർഎസ്എസ്. പിന്നാലെ ശിവസേനയും മോദിയുടെ നിലപാടിനെ തള്ളി രം​ഗത്തെത്തി. 

കോടതി വിധിക്ക് ശേഷം ഓർഡിനൻസ് എന്ന മോദിയുടെ നിലപാട് ആർഎസ്എസ് തള്ളി. ഈ സർക്കാരിന്റെ കാലത്ത് തന്നെ ക്ഷേത്രം നിർമിക്കണമെന്ന് ആർഎസ്എസ് സഹ സർകാര്യവാഹക് ദത്താത്രേയ ഹൊസബളെ പറഞ്ഞു. രാമക്ഷേത്രം നിർമിക്കണമെന്ന വാ​ഗ്ദാനം പാലിക്കാനാണ് ജനങ്ങൾ ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ദത്താത്രേയ ഹൊസബളെ വ്യക്തമാക്കി. ശ്രീരാമനേക്കാൾ വലുതാണോ മോദിക്ക് നിയമമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ചോദിച്ചു. 

രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീം കോടതി വിധിക്ക് മുന്‍പായി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷമെ ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കുവെന്ന് മോദി പറഞ്ഞു. സുപ്രീം കോടതി തീര്‍പ്പ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും മോദി വ്യക്തമാക്കിയിരുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഭരണം അവസാനിക്കാന്‍ നൂറ് ദിവസത്തില്‍ താഴെ മാത്രമെ ബാക്കിയുള്ളു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എത്രയും വേഗം ഓര്‍ഡിനന്‍സ് ഇറക്കണമെന്നതായിരുന്നു സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു മോദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com