പ്രസന്റ് ടീച്ചര്‍ വേണ്ട, പകരം 'ജയ് ഹിന്ദ്, ജയ്ഭാരത്' ; പരിഷ്‌കാരം ഇന്നു മുതല്‍

പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി വരെ ഈ ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറേ സ്വകാര്യ സ്‌കൂളുകളും ഇത് നടപ്പിലാക്കണമെന്നും കുട്ടികള്‍ ഇങ്ങനെ പറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ
പ്രസന്റ് ടീച്ചര്‍ വേണ്ട, പകരം 'ജയ് ഹിന്ദ്, ജയ്ഭാരത്' ; പരിഷ്‌കാരം ഇന്നു മുതല്‍

അഹമ്മദാബാദ്: സ്‌കൂളുകളില്‍ കുട്ടികളുടെ ഹാജരെടുക്കുമ്പോള്‍ പ്രസന്റ് ടീച്ചര്‍ എന്ന് പറയുന്ന രീതി അവസാനിപ്പിച്ച് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 'ജയ് ഭാരതെ'ന്നോ, 'ജയ് ഹിന്ദ്' എന്നോ വേണം ജനുവരി ഒന്ന് മുതല്‍ കുട്ടികള്‍ പറയാന്‍ എന്നാണ് ഉത്തരവ്.

 ദേശീയത ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി വരെ ഈ ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറേ സ്വകാര്യ സ്‌കൂളുകളും ഇത് നടപ്പിലാക്കണമെന്നും കുട്ടികള്‍ ഇങ്ങനെ പറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

രാജസ്ഥാനിലെ ജലോറിലെ അധ്യാപകനായ സന്ദീപ് ജോഷിയില്‍ നിന്നുമാണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ രീതി കടംകൊണ്ടിരിക്കുന്നത്. എ ബി വി പിയുടെ ദേശീയ കോണ്‍ഫറന്‍സില്‍ , തന്റെ ക്ലാസിലെ കുട്ടികളെ കൊണ്ട് ഇങ്ങനെയാണ് പറയിപ്പിക്കുന്നത് എന്ന് ഇദ്ദേഹം നടത്തിയ പ്രസംഗമാണ് ഗുജറാത്ത് സര്‍ക്കാര്‍ അതേപോലെ സ്വീകരിച്ചത്. ഇതൊരു നല്ല ആശയമാണെന്നും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രാസിന്‍ഹ ചുദാസമ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com