പശുക്ഷേമ നികുതിയുമായി യോഗി ആദിത്യനാഥ്‌ ; അലഞ്ഞു നടക്കുന്ന പശുക്കള്‍ക്കായി തൊഴുത്തുകള്‍ സ്ഥാപിക്കും

പശുക്ഷേമ നികുതിയുമായി യോഗി ആദിത്യനാഥ്‌ ; അലഞ്ഞു നടക്കുന്ന പശുക്കള്‍ക്കായി തൊഴുത്തുകള്‍ സ്ഥാപിക്കും

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനായി താത്കാലിക വാസസ്ഥലങ്ങളെന്ന നിലയില്‍ തൊഴുത്തുകള്‍ സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്ഷേമ നികുതിയും പുതിയതായി 

ലക്‌നൗ: അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനായി താത്കാലിക വാസസ്ഥലങ്ങളെന്ന നിലയില്‍ തൊഴുത്തുകള്‍ സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്ഷേമ നികുതിയും പുതിയതായി ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും നഗരങ്ങളിലുമായാവും ഇത്തരം തൊഴുത്തുകള്‍ നിര്‍മ്മിക്കുക. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുമാവും ഇതിനായി പണം ചിലവഴിക്കുകയെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.

1000 പശുക്കള്‍ക്ക് കഴിയാന്‍ സാധിക്കുന്ന തൊഴുത്തുകളാവും നിര്‍മ്മിക്കുക. എക്‌സൈസ് ഡ്യൂട്ടിയായും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ്‌ രണ്ട് ശതമാനം 'പശു ക്ഷേമ നികുതി' ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മദ്യത്തിന്റെ വിലയും ടോള്‍ ടാക്‌സും 0.5 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുകയും പശുക്ഷേമത്തിനായി ചിലവഴിക്കും.

പശുക്ഷേമം നോക്കുന്ന സമിതിക്ക് മൃഗസംരക്ഷണ വകുപ്പിനോട് ഒപ്പമല്ലതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അലഞ്ഞ് നടക്കുന്ന പശുക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേ മേച്ചില്‍പ്പുറങ്ങള്‍ നിര്‍മ്മിക്കണമെന്നും യോഗി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com