ശിവക്ഷേത്രത്തില്‍ പൂജ ചെയ്ത് മുസ്ലീം മന്ത്രി

ഹിന്ദു ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളും പൂജകളുമെല്ലാം ചെയ്തായിരുന്നു മന്ത്രി മടങ്ങിയത്.
ശിവക്ഷേത്രത്തില്‍ പൂജ ചെയ്ത് മുസ്ലീം മന്ത്രി

പൊഖ്രാന്‍: ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി മുസ്ലീം മന്ത്രി. രാജസ്ഥാനിലെ പൊഖ്രാനിലുള്ള ശിവക്ഷേത്രത്തിലാണ് മന്ത്രി സാലേ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നത്. ക്ഷേത്രത്തിലെ പൂജാരി മധു ചംഗിണി തന്നെയാണ് ഇക്കാര്യം സ്ഥീരികരിച്ചത്.

മന്ത്രിക്ക് ക്ഷേത്രവുമായി നേരത്തേ ബന്ധമുണ്ടെന്നാണ് പൂജാരി പറയുന്നത്. 'അദ്ദേഹം (സാലേ മുഹമ്മദ്) ഇതാദ്യമായല്ല ഇവിടെ വരുന്നത്. ഇലക്ഷന്‍ സമയത്ത് കൂടി അദ്ദേഹം ഇവിടെ വന്നിരുന്നു'- മധു ചംഗിണി വ്യക്തമാക്കി.

ഹിന്ദു ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളും പൂജകളുമെല്ലാം ചെയ്തായിരുന്നു മന്ത്രി മടങ്ങിയത്. ശിവന് തേനും പാലും കൊടുങ്ങുന്ന ചടങ്ങും അദ്ദേഹം ചെയ്‌തെന്ന് പൂജാരി പറയുന്നു. ഈ വിവരങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെയും പ്രതികരണം.

സാമുദായിക സ്വരച്ചേര്‍ച്ചയുടെ കാര്യത്തില്‍ മാതൃകയാക്കപ്പെടേണ്ട സ്ഥലമാണ് പടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നാണ് സാലേ മുഹമ്മദിന്റെ പക്ഷം. 'ഇവിടെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരുപോലെ ബാബാ രാംദേവിന്റെ വലിയ ആരാധകരാണ്. രാംദേവിന് ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്'- അദ്ദേഹം പറഞ്ഞു. മാത്രമല്ല, താന്‍ ക്ഷേത്രത്തില്‍ പോകുന്നത് വ്യക്തിപരമായ വിശ്വാസത്തിന്റെ പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com