വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഐഎസ്ആർഒ; ഈ വർഷം 32 ബഹിരാകാശ ദൗത്യങ്ങൾ

2019ൽ 32 ബഹിരാകാശ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ നേതൃത്വം നൽകുമെന്ന് ചെയർമാൻ
വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഐഎസ്ആർഒ; ഈ വർഷം 32 ബഹിരാകാശ ദൗത്യങ്ങൾ

ബം​ഗളൂരു: ബഹിരാകാശ രം​ഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. കുറഞ്ഞ കാലത്തിനുള്ളിൽ ലോക ശക്തികൾക്കൊപ്പമെത്തി നിൽക്കുന്ന അനേക നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു ഇന്ത്യ. ഈ വർഷവും നേട്ടങ്ങൾ തുടരാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 

2019ൽ 32 ബഹിരാകാശ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ നേതൃത്വം നൽകുമെന്ന് ചെയർമാൻ കെ ശിവൻ പുതുവർഷ സന്ദേശത്തിൽ ജീവനക്കാരോട് പറഞ്ഞു. ചാന്ദ്രയാൻ രണ്ട് ഉൾപ്പെടെയുള്ള ബഹിരാകാശ ദൗത്യങ്ങൾ ഇതിൽപ്പെടും. 800 കോടി രൂപ ചെലവിൽ നടത്തുന്ന ചാന്ദ്രയാൻ രണ്ട് ജനുവരി 25ന് വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ ​ഗ​ഗൻയാൻ പദ്ധതിക്കുള്ള മുന്നൊരുക്കങ്ങൾക്ക് ഈ വർഷം തുടക്കമിടും. 

പോയ വർഷം 16 ദൗത്യങ്ങളാണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ ഏഴെണ്ണം 35 ദിവസങ്ങൾക്കുള്ളിൽ വിക്ഷേപിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com