18 വയസ് തികഞ്ഞാല്‍ ആധാര്‍ നമ്പര്‍ റദ്ദാക്കാം; ഭേദഗതി കൊണ്ടുവരും, ബില്‍ ലോക്‌സഭയുടെ പരിഗണനയില്‍

ഭേദഗതി പ്രാബല്യത്തില്‍  വരുന്നതോടെ 18 വയസ് തികഞ്ഞ് ആറ് മാസം കൂടി കഴിയുന്നതോടെ പഴയ ആധാര്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും മുതിര്‍ന്ന ആളെന്ന നിലയില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനും സാധിക്ക
18 വയസ് തികഞ്ഞാല്‍ ആധാര്‍ നമ്പര്‍ റദ്ദാക്കാം; ഭേദഗതി കൊണ്ടുവരും, ബില്‍ ലോക്‌സഭയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: 2016 ലെ ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ലോക്‌സഭയുടെ പരിഗണനയില്‍. 18 വയസ് തികയുന്ന കുട്ടികള്‍ക്ക് ആധാര്‍  റദ്ദാക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് ഭേദഗതി.

18 വയസ് തികയുന്നതിന് മുമ്പ് ആധാര്‍ എടുത്ത കുട്ടികള്‍ക്ക്
പ്രായപൂര്‍ത്തിയായ ശേഷവും ആധാര്‍ രജിസ്റ്ററിലെ വിവരങ്ങള്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധിയാണ് നിയമം ഭേദഗതി ചെയ്യുന്നതോടെ മാറുന്നത്. ഭേദഗതി പ്രാബല്യത്തില്‍  വരുന്നതോടെ 18 വയസ് തികഞ്ഞ് ആറുമാസത്തിനകം  ആധാര്‍ റദ്ദാക്കാനാവും.

ആധാര്‍ ഉടമയുടെ അനുവാദത്തോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ വെരിഫിക്കേഷനായി നല്‍കാമെന്ന വ്യവസ്ഥയും ലോക്‌സഭ പരിഗണിക്കുന്ന
ആധാര്‍ നിയമ ഭേദഗതിയുടെ കരടില്‍ ഉണ്ട്. 

ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വെരിഫിക്കേഷനായി ആധാര്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും ഈ വിധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com