അജയ് മാക്കൻ ഡൽഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം രാജിവെച്ചു

നാലു വർഷം മുമ്പാണ്​ ഡൽഹി കോൺഗ്രസി​ന്റെ അധ്യക്ഷ സ്​ഥാനം അജയ്​ മാക്കൻ ഏറ്റെടുത്തത്​
അജയ് മാക്കൻ ഡൽഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: കോൺ​ഗ്രസ് നേ​താ​വ് അ​ജ​യ് മാ​ക്ക​ൻ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം രാ​ജി​വ​ച്ചു. ആരോഗ്യ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാഹുൽ ഗാന്ധി രാജി സ്വീകരിച്ചതായാണ്​ സൂചന. നാലു വർഷം മുമ്പാണ്​ ഡൽഹി കോൺഗ്രസി​ന്റെ അധ്യക്ഷ സ്​ഥാനം അജയ്​ മാക്കൻ ഏറ്റെടുത്തത്​.  

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജി. രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് വ്യാ​ഴാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹം രാഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഡൽഹി പിസിസി അധ്യക്ഷന്റെ പകരം ചുമതല അരവിന്ദ്​ സിങ്​ ലവ്​ലിക്കാണ്​ നൽകിയിട്ടുള്ളത്​. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അജയ് മാക്കനെ കൊണ്ടുവരുന്നതിനാണ് രാ​ജി​യെന്നും വിലയിരുത്തലുണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റിപ്പോർട്ടുണ്ട്. 

കഴിഞ്ഞ ദിവസം എഎപി നേതാവ് എച്ച് എസ് ഫൂൽക്കെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാക്കന്റെ രാജി. കോൺ​ഗ്രസ്-എഎപി സഖ്യത്തെ ശക്തമായി എതിർത്തിരുന്നവരാണ് ഇരുവരും. ബിജെപിക്കെതിരെ വിശാല സഖ്യം എന്ന ധാരണയുടെ ഭാ​ഗമായാണ് ഇരുവരുടെയും രാജി എന്നും വിലയിരുത്തലുകളുണ്ട്. സഖ്യത്തിനായി എഎപിക്കു വേണ്ടി സഞ്ജയ് സിം​ഗും, കോൺ​ഗ്രസിന് വേണ്ടി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതുമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. നാ​ലു വ​ർ​ഷം മു​മ്പാ​ണ് അ​ജ​യ് മാ​ക്ക​ൻ (54) ഡ​ൽ​ഹി കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് നിയോ​ഗിക്കപ്പെടുന്നത്. 

എന്നാൽ ഡ​ൽ​ഹി​യി​ൽ 15 വ​ർ​ഷം നീ​ണ്ട കോൺ​ഗ്രസ് ഭ​ര​ണം ന​ഷ്ട​മാ​യതോടെ, അജയ് മാക്കൻ പിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജിസന്നദ്ധത തള്ളിയ ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ നിർദേശിക്കുകയായിരുന്നു.  ​മൂന്നു മാസം മുമ്പും അജയ്​ മാക്കാൻ രാജി സമർപ്പിച്ചിരുന്നു.  ആരോഗ്യ പ്രശ്​നം മൂലം വിദേശത്ത്​ ചികിത്​സയിലായിരുന്നപ്പോഴാണ്​ രാജി സമർപ്പിച്ചത്​​. അന്നും രാജിക്കത്ത് തള്ളി. മാക്കൻ ചികിൽസയിലായിരുന്നപ്പോൾ അന്ന്​ പി.സി ചാക്കോയാണ്​ താത്​കാലിക ചുമതല വഹിച്ചിരുന്നത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com