ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ( വീഡിയോ )

തനിക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഇത്തരക്കാരെ വെച്ചേക്കില്ലെന്നും സെയ്‌നി ഭീഷണി മുഴക്കി
ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ( വീഡിയോ )


ന്യൂഡല്‍ഹി :  ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് ബിജെപി എംഎല്‍എ. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സെയ്‌നി പറഞ്ഞു. തനിക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഇത്തരക്കാരെ വെച്ചേക്കില്ലെന്നും സെയ്‌നി ഭീഷണി മുഴക്കി. 

ഇന്ത്യയില്‍ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം സിനിമാതാരം നസറുദ്ദീന്‍ ഷാ രംഗത്തു വന്നിരുന്നു. രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അക്രമം കൂടിവരുന്ന പശ്ചാത്തലത്തിലായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം. 

എന്നാല്‍ സെയ്‌നിയുടെ വിവാദ പ്രസംഗം നസറുദ്ദീന്‍ ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു. ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെങ്കില്‍ നസറുദ്ദീന്‍ഷായ്ക്ക് പാകിസ്ഥാനിലേക്ക് വിമാന ടിക്കറ്റെടുത്ത് നല്‍കാമെന്ന് ചില ഹിന്ദു സംഘടനകള്‍ പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com