കോര്‍ട്ടിലും ദീദി താരമാണ്; മമത ബാനര്‍ജിയുടെ ബാഡ്മിന്റണ്‍ കളി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ കാണാം

ജോലിത്തിരക്കുള്ള ദിവസത്തിന്റെ അവസാനം ബാഡ്മിന്റണ്‍ കളിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ?
കോര്‍ട്ടിലും ദീദി താരമാണ്; മമത ബാനര്‍ജിയുടെ ബാഡ്മിന്റണ്‍ കളി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ കാണാം

എതിരാളികളെ നിലംപരിശാക്കുന്ന തീരുമാനങ്ങളെടുക്കുന്ന, ഒരു ഭയവുമില്ലാതെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജോലിത്തിരക്കുള്ള ദിവസത്തിന്റെ അവസാനം ബാഡ്മിന്റണ്‍ കളിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ? അതും ബിജെപിയുടെ രഥയാത്രയുള്‍പ്പെടെയെള്ള ചൂടുള്ള വിഷയങ്ങള്‍ തലയ്ക്ക് മുകളില്‍ കറങ്ങി നില്‍ക്കുന്ന ഈ സമയത്ത്. 

അതാണ് ബംഗാളുകാരുടെ ദീദീ. ഒരു ടെന്‍ഷനുമില്ലാതെ ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗ്രാമങ്ങളില്‍ കായിക മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് മമത ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com