ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് കാര്‍ ; ചന്ദ്രബാബു നായിഡുവിന്റെ 'ബ്രാഹ്മണ ദക്ഷിണ'

സംസ്ഥാനത്തെ തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് കാര്‍ നല്‍കുമെന്ന്  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് 
ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് കാര്‍ ; ചന്ദ്രബാബു നായിഡുവിന്റെ 'ബ്രാഹ്മണ ദക്ഷിണ'

അമരാവതി :  സംസ്ഥാനത്തെ തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് കാര്‍ നല്‍കുമെന്ന്  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക 'ബ്രാഹ്മണ ദക്ഷിണ'.  അമരാവതിയിലെ ക്യാമ്പ് ഓഫീസില്‍ ഇന്ന് മുപ്പത് കാറുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് കാറുകള്‍ വിതരണം ചെയ്യുന്നത്. 50 കാറുകളാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 

കാര്‍ ലഭിക്കാനാഗ്രഹിക്കുന്നവര്‍ ആകെ വിലയുടെ 10 ശതമാനം മാത്രം നല്‍കിയാല്‍ മതി. ബാക്കിയുള്ള തുക സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ വഴി അനുവദിക്കും. സര്‍ക്കാര്‍ നടപടി മൂലം ഒന്നരലക്ഷം ബ്രാഹ്മണ യുവാക്കളുടെ ജീവിതമാണ് മെച്ചപ്പെടാന്‍ പോകുന്നതെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
 
ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ അത്യാവശ്യമാണെന്നും ഒന്നേകാല്‍ക്കോടിയോളം സ്മാര്‍ഫോണുകള്‍ താന്‍ മുന്‍കൈയെടുത്ത് വിതരണം ചെയ്യുമെന്നുമായിരുന്നു ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com