സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി ; വീഡിയോ പകര്‍ത്തി ; മൂന്നുകുട്ടികള്‍ക്കെതിരെ കേസ്

വീഡിയോ വൈറലായതോടെ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി ; വീഡിയോ പകര്‍ത്തി ; മൂന്നുകുട്ടികള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി : സ്‌കൂളില്‍ വെച്ച് സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും, ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലാണ് സംഭവം. വീഡിയോ വൈറലായതോടെ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഡിസംബര്‍ അവസാനവാരമാണ് സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് സഹപാഠിയായ വിദ്യാര്‍ത്ഥി, 15കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. 

വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ചുംബിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം തുറന്നുപറയുകയും, അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com