ആകാശവാണിയുടെ ദേശീയ ചാനല്‍ പ്രക്ഷേപണം അവസാനിപ്പിക്കുന്നു; പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടും

ഒരു കാലത്ത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ആകാശവാണിയുടെ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ പ്രസാര്‍ഭാരതി തീരുമാനിച്ചു
ആകാശവാണിയുടെ ദേശീയ ചാനല്‍ പ്രക്ഷേപണം അവസാനിപ്പിക്കുന്നു; പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടും

ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ആകാശവാണിയുടെ ദേശീയ ചാനല്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ പ്രസാര്‍ഭാരതി തീരുമാനിച്ചു. ഓള്‍ ഇന്ത്യ റേഡിയോ (എഐആര്‍) യുടെ ദേശീയ ചാനലും ഒപ്പം അഞ്ച് നഗരങ്ങളിലുള്ള പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍ പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. 

സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയും പുതിയ മേഖലകളിലേക്ക് കടക്കേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി വ്യക്തമാക്കി. 

ഡിസംബര്‍ 24നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. തൊഡപൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലടക്കമുള്ള കേന്ദ്രങ്ങള്‍ ഇനി പ്രവര്‍ത്തിക്കില്ല. അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്‌നൗ, ഷില്ലോങ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുന്നത്. 

1987ലാണ് ആകാശവാണിയുടെ ദേശീയ ചാനല്‍ ആരംഭിച്ചത്. എല്ലാ ദിവസവും വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു പ്രക്ഷേപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com