കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി രൂപ അനുവദിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി രൂപ അനുവദിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി രൂപ അനുവദിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


ലഖ്‌നോ: ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി അനുവദിച്ച്   യോഗി ആദിത്യനാഖ് സര്‍ക്കാര്‍. എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഫിക്കി തമിഴ്‌നാട് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 ലക്ഷം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആത്മീയ ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കുംഭമേള വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ഇക്കുറി വിദേശത്ത് നിന്നും വലിയതോതില്‍  തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com