ട്രെയിനില്‍ യാത്ര ചെയ്യണോ? ഇനി മുതല്‍ 20 മിനിറ്റ് നേരത്തെ സ്‌റ്റേഷനിലെത്തണം; സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍  റെയില്‍വേ

ഗേറ്റുകള്‍ വഴി കടക്കുന്നവരുടെ സുരക്ഷാ പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടും. മുഖം തിരിച്ചറിയല്‍ ക്യാമറകളും സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇതോടെ കുറ്റവാളികള്‍ യാത്ര ചെയ്യുന്നുണ്ടോ എന്ന് കണ്ടെ
ട്രെയിനില്‍ യാത്ര ചെയ്യണോ? ഇനി മുതല്‍ 20 മിനിറ്റ് നേരത്തെ സ്‌റ്റേഷനിലെത്തണം; സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍  റെയില്‍വേ

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേത് പോലെ റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കാന്‍ തയ്യാറെടുക്കുന്നതായി റെയില്‍വേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിന്‍യാത്രയ്ക്ക് 20 മിനിറ്റ് മുന്‍പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരണം എന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. 

എല്ലാ റെയില്‍വേ സ്റ്റേഷനുകളും പൂര്‍ണ നിയന്ത്രണത്തിലാക്കുമെന്നും ആര്‍പിഎഫ് കാവലുള്ള ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. ഗേറ്റുകള്‍ വഴി കടക്കുന്നവരുടെ സുരക്ഷാ പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടും. മുഖം തിരിച്ചറിയല്‍ ക്യാമറകളും സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇതോടെ കുറ്റവാളികള്‍ യാത്ര ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. മുഖം തിരിച്ചറിയല്‍ പരിശോധനയ്ക്ക് എട്ടില്‍ ഒരാളെ വീതമേ വിധേയനാക്കൂവെന്നും മന്ത്രാലയം പറയുന്നു. 

കുഭമേളയ്ക്ക് മുന്നോടിയായി അലഹബാദില്‍ ഈ സംവിധാനം പരീക്ഷിക്കും. ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനം നടപ്പിലാക്കുമെന്നും ആര്‍പിഎഫ് പറഞ്ഞു. അധികം വൈകാതെ രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലേക്കും പരിശോധന വ്യാപിപ്പിക്കാനും സംവിധാനങ്ങള്‍ ഒരുക്കാനുമാണ് മന്ത്രാലയത്തിന്റെ പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com