പിണറായി സര്‍ക്കാര്‍ ജനവികാരത്തെ അടിച്ചമര്‍ത്തുന്നു; അക്രമം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരെ പേടിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

പിണറായി സര്‍ക്കാര്‍ ജനവികാരത്തെ അടിച്ചമര്‍ത്തുന്നു; അക്രമം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരെ പേടിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി
പിണറായി സര്‍ക്കാര്‍ ജനവികാരത്തെ അടിച്ചമര്‍ത്തുന്നു; അക്രമം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരെ പേടിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സര്‍ക്കാര്‍ ജനവികാരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ ആക്രമിക്കപ്പെടുകയാണ്. അക്രമണങ്ങള്‍ നടത്തി  ബിജെപി പ്രവര്‍ത്തകരെ പേടിപ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു. 

ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടാകുന്ന അക്രമത്തിനു പിന്നില്‍ ഇടതു സര്‍ക്കാരാണെന്നു ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'അക്രമം നിര്‍ത്താന്‍ കേരള മുഖ്യമന്ത്രിക്കു ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുകയാണ്, അദ്ദേഹത്തെ ഉപദേശിക്കുകയാണ്. അതിനു തയാറായില്ലെങ്കില്‍ ഭരണഘടനാപരമായ പ്രത്യാഘാതങ്ങള്‍ ഇടതു സര്‍ക്കാര്‍ നേരിടേണ്ടി വരും' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

വിവേകപൂര്‍വം പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനു പകരം അക്രമമാര്‍ഗം സ്വീകരിക്കുന്ന കേരള സര്‍ക്കാര്‍ വിശ്വാസികളെ ഉപദ്രവിക്കുകയും കൊല്ലുകയുമാണ്. പിണറായി വിജയന്റെ കൂടി ജില്ലയായ കണ്ണൂരാണ് അക്രമങ്ങളുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രി തന്നെയാണ് കേരളത്തിലെ പ്രശ്‌നങ്ങളുടെ കാരണക്കാരന്‍. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടുകയാണ്. ഡിവൈഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരെ സര്‍ക്കാര്‍ എതിര്‍പക്ഷത്തെ ആക്രമിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്  റാവു ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com