റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ 20 ലക്ഷം പൗണ്ട് വിലമതിക്കുന്ന ഫ്‌ളാറ്റുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്;  ഇടനിലക്കാരനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ 20 ലക്ഷം പൗണ്ട് വിലമതിക്കുന്ന ഫ്‌ളാറ്റുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്;  ഇടനിലക്കാരനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി:  സോണിയഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വദ്രയ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസുകളില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

കള്ളപ്പണക്കേസില്‍ വദ്രയുടെ അടുത്ത സഹായിയായ മനോജ് അറോറയ്‌ക്കെതിരെ ഓപണ്‍- എന്‍ഡഡ് ആയ ജാമ്യമില്ലാ  വാറണ്ട് പുറപ്പെടുവിക്കണമെന്നും പ്രത്യേത കോടതി ജഡ്ജിയായ അരവിന്ദ് കുമാറിനോട് ഇഡി ആവശ്യപ്പെട്ടു. പിടികൂടുന്നതിന് കാലാവധി പ്രശ്‌നമില്ലാത്ത തരം വാറണ്ടാണിത്. അറോറയെ മുന്‍നിര്‍ത്തിയാണ് വദ്ര ലണ്ടനിലെ ഫഌറ്റ് വാങ്ങിയിരിക്കുന്നത് എന്നും ഇതിനുപയോഗിച്ചത് കള്ളപ്പണം ആണെന്നുമാണ് ഇഡിയുടെ വാദം. 

കള്ളപ്പണക്കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അറോറയെ കാണാതെയായെന്നും ഇയാള്‍ ഒളിവില്‍ പോയെന്നുമാണ് ഇഡി പറയുന്നത്. അറോറയെ കണ്ടെത്താനായാല്‍ വദ്രയ്‌ക്കെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്നും കള്ളപ്പണക്കേസില്‍ വദ്രയുടെ പങ്ക് പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നും ഇഡി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com