മേഘാലയയില്‍ വീണ്ടും ഖനി അപകടം, രണ്ടുപേര്‍ മരിച്ചു

മോക്‌നോറില്‍ കല്‍ക്കരി ഖനി അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
മേഘാലയയില്‍ വീണ്ടും ഖനി അപകടം, രണ്ടുപേര്‍ മരിച്ചു

ഷില്ലോങ്: മേഘാലയയില്‍ വീണ്ടും ഖനി അപകടം. മോക്‌നോറില്‍ കല്‍ക്കരി ഖനി അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞുവീഴുകയായിരുന്നു. ഇവിടെ അനധികൃത ഖനനം നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ക്വാറി ഉടമയെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുകയാണെന്നും അപകടത്തെകുറിച്ച് അന്വേഷിച്ചുവരികയാണെന്നും കിഴക്കന്‍ ജെയന്‍തിയ എസ്പി അറിയിച്ചു.

ജെയന്‍തിയ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു ഖനി അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിലുളള പ്രതിഷേധം തുടരുന്നതിനിടെയാണ് മറ്റൊരു അപകടം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടം നടന്ന് 25 ദിവസമായിട്ടും 15 തൊഴിലാളികളെ കണ്ടെത്താന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഖനിയില്‍ നിറഞ്ഞുകിടക്കുന്ന വെളളം വറ്റിച്ച് തൊഴിലാളികളെ കണ്ടെത്താനുളള ശ്രമമാണ് തുടരുന്നത്. 

നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ കോള്‍ ഇന്ത്യയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികളെ രക്ഷിക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com