20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു
20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

ചെ​ന്നൈ: ജയിൽ ശിക്ഷ വിധിക്കപ്പെട്ടതിനെ തു​ട​ർന്ന് ത​മി​ഴ്നാ​ട് കായിക മ​ന്ത്രി ബാ​ല​കൃ​ഷ്ണ റെ​ഡ്ഡി രാ​ജി​വ​ച്ചു. ഹൊ​സൂ​രി​ൽ 20 വ​ർ​ഷം മു​ന്പ് വ്യാ​ജ​മ​ദ്യ​ത്തി​നെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വിധി. പൊതുമുതൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് റെഡ്ഡിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്നാണ് മന്ത്രിയുടെ രാജി. മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു. 

1998-ൽ ​ഹൊ​സൂ​രി​ൽ നടന്ന വ്യാ​ജ​മ​ദ്യദുരന്തത്തിൽ 30 പേ​ർ മ​രി​ച്ചിരുന്നു. ഇതേത്തുടർന്ന് ഹൊസൂരിൽ വലിയ ജനകീയ പ്രക്ഷോഭമാണ് ഉണ്ടായത്.  വ്യാ​പ​ക​മാ​യി വാ​ഹ​നങ്ങൾ തടയുകയും പൊലീസ് ഉദ്യോ​ഗസ്ഥരടക്കം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.  108 പേ​ർ​ക്കെ​തി​രെയാണ് അന്ന് കേസെടുത്തത്. 

അ​ക്രമസംഭവങ്ങൾ നടക്കുമ്പോൾ ബി​ജെ​പി അം​ഗ​മാ​യി​രുന്ന റെഡ്ഡി പിന്നീട് എ​ഐഡി​എം​കെ​യി​ൽ ചേരുകയായിരുന്നു. ഹൊ​സൂ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് അദ്ദേഹം പളനിസ്വാമിയുടെ മന്ത്രിസഭയിൽ എ​ത്തി​യ​ത്. മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചെ​ങ്കി​ലും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് റെ​ഡ്ഡി അ​റി​യി​ച്ചു. ‌രാജിയെത്തുടർന്ന് റെഡ്ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ താത്കാലിക ചുമതല വിദ്യാഭ്യാസ മന്ത്രി സെങ്കൊട്ടിയന് നൽകി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com