മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ അപ്‌സര റെഡ്ഡിക്ക് 

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ്
മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ അപ്‌സര റെഡ്ഡിക്ക് 

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ്. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ ഉയര്‍ന്ന പദവികളിലൊന്നിലെത്തുന്നത്. നേരത്തെ എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര ഈയടുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മാധ്യമ പ്രവര്‍ത്തക കൂടിയായ അപ്‌സര എഐഎഡിഎംകെയുടെ ദേശീയ വക്താവായി പ്രവര്‍ത്തിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര പാര്‍ട്ടി വിട്ടത്. പന്നീര്‍ ശെല്‍വത്തിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടിയാണ് അപ്‌സര പൊതുപ്രവര്‍ത്തിന് തുടക്കമിടുന്നത്. ഇവരുടെ പോരാട്ടങ്ങള്‍ അന്ന് തമിഴ്‌നാട് സംസ്ഥാനത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com