ഹൃദയം 'മോഷണം' പോയി ; തിരികെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് യുവാവ്, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍

തൊണ്ടി മുതലുകള്‍ ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് വിചിത്രമായ ഈ  പരാതിയുമായി യുവാവെത്തിയത്. 82 ലക്ഷം രൂപയുടെ സാധനങ്ങളാണ്
ഹൃദയം 'മോഷണം' പോയി ; തിരികെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് യുവാവ്, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍

നാഗ്പൂര്‍: തന്റെ ഹൃദയം കവര്‍ച്ച ചെയ്യപ്പെട്ടെന്നും തിരികെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. നാഗ്പൂരിലാണ് സംഭവം.

ഒരു പെണ്‍കുട്ടി തന്റെ ഹൃദയം കവര്‍ന്നുവെന്നും തിരികെ കണ്ടെത്താതെ മടങ്ങിപ്പോകില്ലെന്നും പറഞ്ഞ യുവാവ് മണിക്കൂറുകളാണ് സ്റ്റേഷനില്‍ കുത്തിയിരുന്നത്. ഒടുവില്‍ ഈ പരാതിയ്ക്ക് ഐപിസി അനുസരിച്ച് വകുപ്പിടാന്‍ ഇല്ലെന്നും തങ്ങള്‍ നിസ്സഹായരാണെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുകയായിരുന്നു. 

തൊണ്ടി മുതലുകള്‍ ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് വിചിത്രമായ ഈ  പരാതിയുമായി യുവാവെത്തിയത്. 82 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇങ്ങനെ പൊലീസ് വകുപ്പ് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com