100 കോടിയുടെ ആദായനികുതി വെട്ടിപ്പ്; രാഹുലിനും സോണിയയ്ക്കും നോട്ടീസ് 

കോടികളുടെ ആദായനികുതി വെട്ടിപ്പിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
100 കോടിയുടെ ആദായനികുതി വെട്ടിപ്പ്; രാഹുലിനും സോണിയയ്ക്കും നോട്ടീസ് 

ന്യൂഡല്‍ഹി:  കോടികളുടെ ആദായനികുതി വെട്ടിപ്പിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2011-12 സാമ്പത്തികവര്‍ഷം ഇരുവരും ചേര്‍ന്ന് 100 കോടി രൂപയുടെ ആദായനികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.

നാഷണല്‍ ഹെറാള്‍സ് കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും വരുമാനം പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് യഥാക്രമം 155 കോടിയുടെയും  155.4 കോടി രൂപയുടെയും വരുമാനം ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധിയും സോണിയഗാന്ധിയും വെളിപ്പെടുത്തിയത്. എന്നാല്‍ നികുതി വെട്ടിപ്പും കൂടി ചേര്‍ത്താല്‍ യഥാര്‍ത്ഥ വരുമാനം ഇതിനും മുകളിലാണെന്ന് നോട്ടീസില്‍ പറയുന്നു.

സോണിയഗാന്ധിയുടെ നികുതിനിര്‍ണയം പുനഃപരിശോധിച്ച ആദായനികുതി വകുപ്പ് 44 കോടി രൂപയുടെ നികുതിബാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍, സോണിയ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് കോടതിയില്‍ ഹാജരായത്. 

ഡിസംബര്‍ 31നാണ് സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആദായനികുതി നിര്‍ണയ ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 29ന് ഇതില്‍ വീണ്ടും വാദം തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com