ആ 15 ലക്ഷം നല്‍കിയിരുന്നു എങ്കില്‍ ഈ സാമ്പത്തിക സംവരണം വേണോ? കേന്ദ്രത്തെ പരിഹസിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍

അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന്
ആ 15 ലക്ഷം നല്‍കിയിരുന്നു എങ്കില്‍ ഈ സാമ്പത്തിക സംവരണം വേണോ? കേന്ദ്രത്തെ പരിഹസിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തെ കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കവെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍. നിങ്ങള്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നല്‍കിയിരുന്നു എങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യം വരില്ലായിരുന്നു എന്നായിരുന്നു എഐഎഡിഎംകെ എംപി എം.തമ്പിദുരെയുടെ പരിഹാസം. 

അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന്. ആ വാഗ്ദാനം നിറവേറ്റിയിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ സംവരണത്തിന്റെ ആവശ്യം വരില്ലായിരുന്നു. ഈ ബില്‍ അഴിമതി വര്‍ധിപ്പിക്കുമെന്നും വര്‍ധിപ്പിക്കുമെന്നും, കൈക്കൂലി നല്‍കി ആളുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

50 ശതമാനം സംവരണം എന്നതാണ് സുപ്രീംകോടതി നിശ്ചയിച്ചിരിക്കുന്ന പരിധി. ഇത് മറികടന്ന് എങ്ങിനെ നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്നും തമ്പിദുരെ സഭയില്‍ ചോദിച്ചു. എന്നാലിത് സാമ്പത്തിക സംവരണമാണ്, ജാതി സംവരണം അല്ല എന്ന നിലപാട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com