എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത്?; സാമ്പത്തിക സംവരണബില്ലില്‍ മോദി 

സാമ്പത്തിക സംവരണ ബില്ലിനെതിരെ നുണപ്രചാരണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത്?; സാമ്പത്തിക സംവരണബില്ലില്‍ മോദി 

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെതിരെ നുണപ്രചാരണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് സംവരണ ബില്ലിന് അനുകൂലമായ നിലപാട് രാജ്യസഭ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. സാമ്പത്തിക സംവരണബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. 

സാമ്പത്തിക സംവരണബില്ലിനെ കുറിച്ച തെറ്റിദ്ധാരണ പരത്തുകയാണ്. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായത്തെ രാജ്യസഭ മാനിക്കുമെന്ന് കരുതുന്നതായും  സോലാപൂരില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

കഴിഞ്ഞദിവസം, സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച എല്ലാ എംപിമാര്‍ക്കും മോദി നന്ദി അറിയിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഇത് സഹായിക്കും. 'സബ് കാ സാത് സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ചര്‍ച്ചകളില്‍ പങ്കെടുത്ത് ആശയങ്ങള്‍ അറിയച്ചവര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. ചരിത്ര നിമിഷമാണിതെന്നും ഏത് മതവിഭാഗത്തിലുംപെട്ട ദരിദ്രരായ ജനങ്ങളുടെ ഉന്നമനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com