ഒരു ഹിന്ദുസ്ഥാനിക്ക് അളളാഹുവില്‍ വിശ്വാസം ഉണ്ടാകുന്നത് തെറ്റാണോ?; രാമന്‍ ജനിച്ചത് എവിടെയാണെന്ന് എങ്ങനെ അറിയാം?; മണിശങ്കര്‍ അയ്യര്‍ വീണ്ടും വിവാദത്തില്‍ 

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ എപ്പോഴും കുരുക്കില്‍ അകപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ വീണ്ടും വിവാദത്തില്‍
ഒരു ഹിന്ദുസ്ഥാനിക്ക് അളളാഹുവില്‍ വിശ്വാസം ഉണ്ടാകുന്നത് തെറ്റാണോ?; രാമന്‍ ജനിച്ചത് എവിടെയാണെന്ന് എങ്ങനെ അറിയാം?; മണിശങ്കര്‍ അയ്യര്‍ വീണ്ടും വിവാദത്തില്‍ 

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ എപ്പോഴും കുരുക്കില്‍ അകപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ ബാബ്‌റി മസ്ജിദ് വിഷയത്തിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം. രാമക്ഷേത്രം നിര്‍ദിഷ്ട സ്ഥലത്ത് തന്നെ പണിയണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നതിന് പിന്നിലെ യുക്തി ചോദ്യം ചെയ്താണ് മണിശങ്കര്‍ അയ്യര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

എവിടെയാണ് രാമന്‍ ജനിച്ചത് എന്ന് എങ്ങനെ അവര്‍ക്ക് അറിയാമെന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. ബാബ്‌റി മസ്ജിദ് ഒരുകാലത്ത് ആരുടെ കൈയില്‍ ആയിരുന്നു എന്നതല്ല ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് അന്തസ്സോടെ ഇന്ത്യയില്‍ കഴിയാന്‍ അവകാശമുണ്ടോ എന്നതാണെന്നും മണിശങ്കര്‍ അയ്യര്‍ സംശയം പ്രകടിപ്പിക്കുന്നു.

എല്ലാ നിലയിലും രാമക്ഷേത്രം പണിയണമെന്ന് അവര്‍ വാദിക്കുന്നു. പക്ഷേ അവിടെ തന്നെ ക്ഷേത്രം പണിയുമെന്ന് അവര്‍ക്ക് എങ്ങനെയാണ് തറപ്പിച്ച് പറയാന്‍ കഴിയുന്നതെന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. രാമന്റെ പിതാവായ ദശരഥന്‍ മഹാനായ രാജാവ് ആയിരുന്നെന്നും അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ പതിനായിരം മുറികള്‍ ഉണ്ടായിരുന്നുവെന്നും വിശ്വസിക്കുന്നു. എന്നാല്‍ മുറികള്‍ എവിടെയെല്ലാം ആയിരുന്നു എന്ന് ആര്‍ക്ക്് അറിയാമെന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. 

ഇതെല്ലാം കൊണ്ടാണ് രാമന്‍ ഇവിടെയാണ് ജനിച്ചതെന്നും ബാബ്‌റി മസ്ജിദ് പൊളിച്ച് അവിടെ തന്നെ ക്ഷേത്രം പണിയുമെന്നും അവര്‍ വാദിക്കുന്നത്. ഒരു ഹിന്ദുസ്ഥാനിക്ക് അളളാഹുവില്‍ വിശ്വാസം ഉണ്ടാകുന്നത് തെറ്റാണോ എന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാരിനെയും മണിശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും നരസിംഹറാവു സര്‍ക്കാരിന്റെ പേരെടുത്ത് പറയാതെ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com